|
റിസർവേഷൻ കാറ്റഗറിയിൽ അഡ്മിഷൻ അനുവദിക്കുന്നത്, നിർദ്ദേശങ്ങൾക്കനുസൃതമായി അപേക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികളുടെ SSLC അഗ്രിഗേറ്റ് മാർക്കിന്റെയും, വിദ്യാർത്ഥി സമർപ്പിച്ച ഡോക്യുമെന്റുകളും അടിസ്ഥാനമാക്കിയായിരിക്കും. റിസർവേഷന് അർഹരായ വിദ്യാർത്ഥികൾക്ക് 50% ഫീസ് ഇളവ് ലഭിക്കുന്നതാണ്. |
| |
|
|
വിദ്യാർത്ഥികൾക്ക് റിസർവേഷൻ കാറ്റഗറിയിൽ കോഴ്‌സിന് അപേക്ഷിക്കുന്നതിനായി രണ്ടു ഉപവിഭാഗങ്ങളിലായി പ്രത്യേകം എൻറോൾമെന്റ് ഷീറ്റുകൾ ലഭ്യമാണ്. SC/ST/SEBC/OEC റിസർവേഷൻ കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നതിനായി വിദ്യാർത്ഥികൾ ജനറൽ കാറ്റഗറി അപേക്ഷാ ഫോമിനോടൊപ്പം “SC/ST/SEBC/OEC CATEGORY” എന്ന് പ്രത്യേകം രേഖപ്പെടുത്തിയ എൻറോൾമെന്റ് ഷീറ്റും, BPL കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നതിനായി ജനറൽ കാറ്റഗറി അപേക്ഷാ ഫോമിനോടൊപ്പം "FOR BPL CATEGORY" എന്ന് പ്രത്യേകം രേഖപ്പെടുത്തിയ എൻറോൾമെന്റ് ഷീറ്റും തെറ്റു കൂടാതെ പൂരിപ്പിച്ച് അപേക്ഷിക്കുന്ന അവസാന തീയതിക്ക് മുൻപായി നിർദ്ദേശങ്ങൾക്കനുസൃതമായി വിദ്യാർത്ഥികൾ കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ തുടർ വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ ഓഫീസിൽ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. |
| |
|
|
കോഴ്സിന് റിസർവേഷൻ കാറ്റഗറിയിൽ പ്രവേശനം നേടുന്നതിനായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ, അപേക്ഷാ ഫോമിനോടൊപ്പം ഔദ്യോഗിക സൈറ്റിലെ “Registration for Reserved Category” എന്ന Section II നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. Section III പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ Section II (Registration for Reserved Category) നിർബന്ധമായും പൂർത്തീകരിച്ചിരിക്കണം. |
| |
|
|
റിസർവേഷൻ കാറ്റഗറിയിൽ അപേക്ഷിച്ച വിദ്യാർത്ഥികളിൽ, 50% ഫീസ് ഇളവിന് അർഹരായവരുടെ റിസർവേഷൻ റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ കോളേജ് നോട്ടീസ് ബോർഡിലും, ഔദ്യോഗിക വെബ്സൈറ്റിലും (www.ccekcampus.org) പ്രസിദ്ധീകരിക്കുന്നതാണ്. |
| |
|
|
ഓഗസ്റ്റ് / സെപ്റ്റംബർ മാസങ്ങളിൽ ആരംഭിക്കുന്ന ക്ലാസുകളിലേക്ക് 50% ഫീസ് ഇളവ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30 വരെ ആയിരിക്കും. ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ച മുതൽ സെപ്റ്റംബർ മാസം 30 വരെ റിസർവേഷൻ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉണ്ടായിരിക്കുന്നതാണ്. റിസർവേഷന് 50% ഫീസ് ഇളവ് ലഭിച്ച വിദ്യാർത്ഥികൾ വെബ്‌സൈറ്റിൽ (www.ccekcampus.org) section III രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.
ക്ലാസ് ആരംഭിക്കുന്ന തീയതി വിദ്യാർത്ഥികളെ പ്രത്യേകം അറിയിക്കുന്നതാണ്. അപേക്ഷ സമർപ്പിച്ച അവസാന തീയതിയെ അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ റിസർവേഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ജനറൽ കാറ്റഗറിയിൽ അഡ്മിഷൻ എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. |
| |
|
|
റിസർവേഷൻ ലഭിച്ചതിനു ശേഷം അഡ്മിഷൻ എടുത്ത് Section-III-യിൽ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ച വിദ്യാർത്ഥികൾ അവരുടെ സ്റ്റുഡന്റ് പോർട്ടലിൽ അഡ്മിഷൻ സ്റ്റാറ്റസ് “Reservation Category” എന്ന് മാറിയിട്ടുണ്ടോ എന്നും, കൂടാതെ “Total Admission Fee” (50% ഫീസ് ഇളവ്) Website-ൽ മാറിയിട്ടുണ്ടോ എന്നും Fee Payment ന് മുൻപ് തന്നെ ഉറപ്പുവരുത്തേണ്ടത് വിദ്യാർത്ഥിയുടെ പൂർണ്ണ ഉത്തരവാദിത്തമാണ്. |
| |
|
|
Section-II ൽ തിരുത്തലുകൾ ഉണ്ടെങ്കിൽ നിർബന്ധമായും Section-III ചെയ്യുന്നതിനു മുമ്പ് edit ചെയ്യേണ്ടതാണ്, ഏതെങ്കിലും കാരണവശാൽ എഡിറ്റിംഗ് ആവശ്യമാകുന്നു പക്ഷം ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 8606919314. |
| |
|
|
Section-II എന്ന ഓപ്ഷനിൽ ഇന്റർവ്യൂ രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനുശേഷം, വെബ്സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്തുവരുന്ന "Acknowledgement slip on Reservation Request" എന്ന സ്ലിപ്പ് പ്രിന്റ് എടുത്ത് സൈൻ ചെയ്തതിനുശേഷം അപേക്ഷാ ഫോമിനോടൊപ്പം അനുബന്ധ രേഖകൾ സഹിതം പ്രസ്തുത മാസം തന്നെ കോളേജിലെ തുടർവിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ ഓഫീസിൽ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. |
| |
|
|
സംവരണ സീറ്റുകളിലേക്ക് ലഭിക്കുന്ന അപേക്ഷകൾ അപൂർണ്ണമാവുകയോ, അപേക്ഷാ ഫോമിനോടൊപ്പം നിഷ്കർഷിച്ചിട്ടുള്ള അനുബന്ധ രേഖകൾ ഭാഗികമാവുകയോ, വിദ്യാർത്ഥി തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
|
| |
|
|
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 86 06 91 93 14 ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. |
| |
|